Thursday, October 20, 2016


ദാമോദരന്‍ കാളാശേരി ഒരു പൊന്‍ താരകം

പ്രിയമുള്ളവരെ ,
ഇന്ന് ഇത് ഞാൻ കുറിക്കുന്നത് ഏറെ സന്തോഷത്തോടും അതിലെറെ ചാരിതാർത്ഥ്യത്തോടെയുമാണ് .
എനിക്ക് തിരിച്ചറിവായ നാൾ മുതൽ അറിയാനും ഇടപെടാനും കഴിഞ്ഞ ഒരു നേതാവിനെ കഴിഞ്ഞ ദിവസം കാണുവാൻ പോകുകയുണ്ടായി മനസ്സിൽ വന്ന ഒരു തോന്നലിന്റെ അടിസ്ഥാനത്തിൽ ആണ് പോയത്.
നേതാവിനെ എത്ര പേർ ഓർക്കുന്നു , അല്ലെങ്കിൽ അറിയുന്നു ,അറിയാൻ ശ്രമിച്ചു എന്ന ഒരു സന്ദേഹം മനസ്സിലുണ്ട് .
പുതിയ തലമുറ ഇത്തരം നേതാക്കളേയോ അവരുടെ പ്രവർത്തന ശൈലിയെയോ മനസ്സിലാക്കാനോ മാനിക്കാനോ ... വേണ്ട പഠിക്കാനോ ഒരു നിമിഷം മാറ്റി വച്ചിട്ടുണ്ടോ എന്ന ചോദ്യമുണ്ടായാൽ അതിനുത്തരം ഇല്ലയെന്നു തന്നെയാകാനാണ് സാധ്യത .
ആരെ കുറിച്ച് ആണ് എന്നാകും ഇപ്പോൾ ചിന്തിക്കുന്നത് അല്ലേ ?
ശ്രീ.ദാമോദരൻ കാളാശേരി
-------------------------------------------
കേട്ടിട്ടുണ്ടോ ഈ പേര് കേരളത്തിൽ മൂന്നു തവണ എംഎൽഎ ആയ വ്യക്തി .
പന്തളം മാവേലിക്കര മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു.
മുൻ കെ.പി.സി.സി.ജനറൽ സെക്രട്ടറി , നിരവധി സർക്കാർ കമ്മറ്റികളിൽ അംഗം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരാൻ ഇന്നും മതിയായ തലത്തിൽ സാധ്യമാകാത്ത ദളിത് വിഭാഗത്തിൽ നിന്നും ഉയർന്ന് വന്ന പൊൻതാരകം.
അഴിമതി അലങ്കാരമായി കാണുന്ന പല രാഷട്രീയക്കാരും പഠിക്കേണ്ടുന്ന വ്യക്തിത്വം.
അതായിരുന്നു ദാമോദരൻ കാളാശേരി എന്ന മഹാ മനുഷ്യൻ .
ഇന്ത്യയിൽ നടന്നിട്ടുള്ള ഒരു പാട് നിയമനിർമ്മാണങ്ങൾക്ക് കാരണ ഭൂതനായി പ്രത്യേകിച്ച് ദളിത് സമൂഹത്തിന്റെ ,
ഒരു കാലഘട്ടത്തിൽ കേരളത്തിലെ ദളിത് വിഭാഗത്തെ കോൺഗ്രസിലേക്കു ചേർത്ത് നിർത്തിയ പഴയകാല ഭാഷയിൽ പറഞ്ഞാൽ മുൻ ഹരിജന ഗിരി ജന ക്ഷേമ വകുപ്പ് മന്ത്രി .
ഇന്ന് ഭാഷാപ്രയോഗത്തിൽ മാറ്റം വന്നിട്ടുണ്ട്
അത്രമാത്രം ....ഇപ്പോഴും അദ്ദേഹത്തോട് സംസാരിക്കുമ്പോൾ നമുക്ക് ആവേശം തോന്നും വർത്തമാനകാല രാഷ്ട്രീയത്തെ കുറിച്ച് ,കോൺഗ്രസിന്റെ ദൗർബല്യത്തെ കുറിച്ച്, നേതാക്കളുടെ സ്വാർത്ഥതയിലധിഷ്ഠിതമായ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം വാചാലനാകും.
ദളിത് വിഭാഗത്തിൽ പെട്ടതുകൊണ്ട് ആണോ? നാട്യം വശമില്ലാത്തതുകൊണ്ടോ, ഉറച്ച നിലപാടുകളും ,ആരുടെയും മുഖത്ത് നോക്കി തന്റെടത്തോടെ നിലപാടുകളെടുത്തത് കൊണ്ടോ പലപ്പോഴും അദ്ദേഹം അർഹമായയിടങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്നത് യാഥാർത്ഥ്യം.
കേരളത്തിലെ ഒരു വ്യക്തിക്ക് ,നേതാവിന് ഉപയോഗിക്കാൻ ജീപ്പ് അതും യശഃശരീരനായ രാജീവ്ഗാന്ധിയുടെ സ്വന്തം പേരിലുള്ള പുതിയ വാഹനം അദ്ദേഹം കാളാശേരിക്കാണ് നൽകിയത് .കാരണമറിയുമ്പോഴാണ് കാളാശേരിയുടെ ലാളിത്യവും രാജീവിന്റെ മനസ്സിന്റെ നൈർമ്മല്യവും മനസിലാകും " ഒരിക്കൽ എയർപോർട്ടിൽ വച്ച് രാജീവ് ഗാന്ധിയെ കാണാൻ നേതാക്കൾക്ക് അവസരം നൽകുന്നു ....എല്ലാവരും കാലേകൂട്ടിയെത്തി,
രാജീവ്ജി എല്ലാവരെയും കണ്ട് വിമാനത്തിലേക്ക് കയറാൻ നീങ്ങുമ്പോൾ ഒരാൾ ഓടിക്കിതച്ചെത്തുന്നു ആ മനുഷ്യൻ കാളാശേരി ആയിരുന്നു .
രാജീവ്ജി തിരിഞ്ഞു നിന്നു ഉടൻ അദ്ദേഹത്തിൽ നിന്ന് ചോദ്യംവന്നു ..എന്തേ വൈകി ?
ഞാൻ ബസിലാണ് വന്നത് ഇങ്ങോട്ടേക്ക് ഓട്ടോയിലും ..അടുത്ത് ചേർത്ത് നിർത്തി ആലിംഗനം ചെയ്ത് അടുത്ത ചോദ്യം കാറില്ലേ? ഇല്ല... മൂന്ന് തവണ എം.എൽ.എയും മന്ത്രിയുമായ ആൾക്ക് കാറില്ലേ ?
വാത്സല്യത്തോടെ ചേർത്ത് നിർത്തി ഡൽഹിയിലേക്ക് വരണം എന്ന് പറഞ്ഞു അവിടെ കാണാം എന്ന് പറഞ്ഞ് രാജീവ് ഗാന്ധി മടങ്ങി .
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു സുഹൃത്തിന്റെ സഹായത്താൽ വിമാനത്തിൽ ഡൽഹിയിലെത്തി രാജീവ്ജിയെ കണ്ടു .
സ്വകാര്യ ആവശ്യങ്ങൾ പറയും എന്ന് കരുതിയ അദ്ദേഹത്തെ അതിശയിപ്പിച്ചു കൊണ്ട് തന്റെ സമുഹത്തെ സാമ്പത്തിക, തൊഴിൽ ,വിദ്യാഭ്യാസ മേഖലകളിൽ കൊണ്ടുവരാനും അവർക്കായി ഒരു നിയമ സംവിധാനമടക്കമുള്ള ആവശ്യങ്ങൾ, നിർദ്ദേശങ്ങൾ ഇവ ആയിരുന്നു സമർപ്പിക്കപ്പെട്ടത്.
1 ഇന്ന് കാണുന്ന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷനുകൾ.
2 പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് സൗജ്ന്യമായി സ്വയം തൊഴിലിനായി പെട്രോൾ പമ്പുകൾ നൽകുവാൻ തീരുമാനിച്ചത് അങ്ങനെയെത്രയോ നേട്ടങ്ങൾ....
കേരളത്തിൽ മടങ്ങിയെത്തിയപ്പോൾ തനിക്ക് സഞ്ചരിക്കാൻ വാഹനവുമെത്തി രാജീവ് ഗാന്ധിയുടെ ഉടമസ്ഥതയിലുള്ളത് .
ഇത്രയും മഹിമയുള്ള രാഷ്ട്രീയ മാന്യത ജീവിതത്തിൽ സൂക്ഷിക്കുന്ന ആളുകളെ ആദരിക്കണ്ടെ, അവരെക്കുറിച്ച് പഠിക്കണ്ടേ ,വേണ്ട മിനിമം വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതെയെങ്കിലുമിരിക്കണ്ടെ ?
അതു കൊണ്ട്
ദാമോദരൻ കാളാശേരിയെ പോലുള്ളവരുടെ പ്രവർത്തന ചരിത്രങ്ങൾ പുതിയ തലമുറ അറിയണം .പഠിക്കണം അതിനായുള്ള പരിപാടികൾ വേണം ..
അതിനായി എളിയ പൊതുപ്രവർത്തകനെന്ന നിലയിൽ ചെയ്യാൻ കഴിയുന്നത് ചെയ്യണം ഒപ്പം ബഹു: കെ.പി.സി .സി, അതും പോലെ ആലപ്പുഴ ഡി.സി.സി ഈ തലങ്ങളിൽ ഇതിനായുള്ള പരിപാടികൾ സംഘടിപ്പിക്കുകയും വേണം .





 പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ഒരു ശ്രമം നടത്തുന്നു
ഇവിടെ ഇത് പ്രതിപാദിക്കുമ്പോൾ തന്നെ സംഘടനാ പരിപാടികൾക്കായി ഉള്ള പരിശ്രമവുമുണ്ടാകും. എല്ലാ നേതാക്കളെയും ഇതിനായി കാണും ഏവരുടെയും നിർദ്ദേശങ്ങളും പിന്തുണയുമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു
സ്നേഹത്തോടെ ,
നിങ്ങളുടെ സ്വന്തം
അനിൽ ബോസ് .
ഞാൻ കഴിഞ്ഞ ദിവസം കണ്ട നിമിഷങ്ങൾ 

Monday, February 22, 2016

ഉണരുവിന്‍.... പോരാടുവിന്‍ ...നമ്മെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍ പ്രതിരോധിക്കാന്‍ അണിചേരുവിന്‍

കാന്‍സര്‍ എന്ന മാരക വിപത്തിനെതിരെ

കുട്ടനാട് പൈതൃക കേന്ദ്രം  രംഗത്ത്
===============================

രോഗികളുടെ പട്ടിക തയ്യാറാക്കല്‍

ബോധവല്‍ക്കരണപരിപാടികള്‍

സൌജന്യ മരുന്ന് വിതരണം

വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍  മെഡിക്കല്‍ ക്യാമ്പ്

രോഗികളെ സഹായിക്കാന്‍  സ്ഥിരം സഹായ കേന്ദ്രം


സാമ്പത്തിക സഹായ പദ്ധതികള്‍

മാനസിക ഉല്ലാസപരിപാടികള്‍

കര്‍മ്മസേന........  തുടങ്ങിയ  പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു

തിരുവനന്തപുരം റിജിയണല്‍  കാന്‍സര്‍ സെന്റര്‍ .

എന്‍. ആര്‍.എച്ച് .എം

ആന്സ്റ്റെര്‍ മെഡിസിന്റ്റി . എന്നിവയുടെ പങ്കാളിത്തത്തോടെയാണ്

പ്രവര്‍ത്തനങ്ങള്‍  രൂപരേഖ തയ്യാറായിവരുന്നു.

അടുത്ത പൈതൃക കേന്ദ്രം നേതൃയോഗം  തീയതികളും വിശദ വിവരങ്ങളും  പ്രഖ്യാപിക്കും .

കാന്‍സര്‍ കാര്‍ന്നു തിന്നുന്ന  കുട്ടനാടന്‍ ജനതയെ രക്ഷിക്കാനുള്ള  ഈ എളിയ  ഉദ്യമത്തില്‍  ഏവരുടെയും  പിന്തുണ ഉണ്ടാകണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.


സ്നേഹത്തോടെ ,

നിങ്ങളുടെ  അനില്‍ബോസ്
ചെയര്‍മാന്‍ , കുട്ടനാട്  പൈതൃക കേന്ദ്രം
9446497310